നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയം; ദിലീപ് കുടുംബസമേതം എത്തി

നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയം. കുടുംബം അടക്കം ദിലീപ് എത്തി. ദിലീപും കാവ്യയും മീനാക്ഷിയും ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.. നവംബര്‍ 25ന് ആയിരുന്നു നടനും സംവിധായകനും പാരഡി ഗായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ നിശ്ചയം. കാസര്‍കോട്ടെ പ്രമുഖ വ്യവസായി ലത്തീഫ് ഉപ്പള ഗേറ്റിന്റെ മകന്‍ ബിലാല്‍ ആണ് വരന്‍.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. നടി നമിത പ്രമോദും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആയിഷയുടെ അടുത്ത സുഹൃത്താണ് നമിത.

മുൻപും മീനാക്ഷിയും നമിതയും ആയിഷയുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അടുത്തിടെ മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി നമിത ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ദിലീപും നാദിർഷായും കോട്ടയം നസീറും വധുവരന്മാർക്ക് ഒപ്പം നിൽക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സ്റ്റേജ് ഷോകളിൽ മുതൽ കാത്ത് സൂക്ഷിക്കുന്ന സൗഹൃദമാണ് ദിലീപും നാദിർഷായും തമ്മിലുള്ളത്. നാദിർഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന അടുത്ത ചിത്രത്തിൽ ദിലീപ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...