ബോക്സോഫീസിൽ റെക്കോർഡ്‌ സൃഷ്ടിച്ച്‌ ജനപ്രിയ നായകൻ; 10 കോടി കളക്ഷൻ നേട്ടവുമായി ബാലൻ വക്കീൽ !!

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത്‌ ദിലീപ്‌ നായകനായി എത്തിയ ചിത്രമാണ് കോടതിസമക്ഷം ബാലൻ വക്കീൽ. കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് എങ്ങും ഗംഭീര അഭിപ്രായമാണ് ലഭിച്ചത്‌. ആദ്യ ദിനം മുതൽക്കെ മിക്ക സ്ഥലങ്ങളിലും ഹൗസ്ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രം ബോക്സോഫീസിലും റെക്കോർഡ്‌ സൃഷ്ടിച്ചിരിക്കുകയാണ്. 5 ദിവസം കൊണ്ട്‌ 10 കോടി രൂപയാണ് ബാലൻ വക്കീൽ ആഗോളതലത്തിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത്‌. കേരളത്തിന് പുറമെ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും ഗൾഫ്‌ നാടുകളിലും മികച്ച അഭിപ്രായവും കളക്ഷനുമാണ് ചിത്രം നേടിയത്‌.

വിക്കനായ വക്കീൽ കഥാപാത്രമായി ദിലീപ്‌ അഭിനയിക്കുന്ന ചിത്രത്തിൽ സിദ്ധിഖ്‌, മംത മോഹൻദാസ്‌, അജു വർഗീസ്‌ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. വയാകോം 18 മോഷൻ പിക്ചേഴ്സ്‌ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments