വ്യാസൻ കെ.പി സംവിധാനം ചെയ്ത് ദിലീപ്, അനു സിതാര എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ശുഭരാത്രി. സിനിമയുടെ ടീസർ ഇന്ന് റിലീസ് ചെയ്തിരുന്നു. വളരെ ലളിതവും സുന്ദരവുമായ ടീസറിന് എങ്ങും മികച്ച അഭിപ്രായം ആണ് ലഭിച്ചത്.
ഇതിനോടകം ഒരു ലക്ഷം കാഴ്ചക്കാരെ നേടിയ ടീസർ യൂട്യൂബ് ട്രെന്റിങ്ങിൽ നിലവിൽ രണ്ടാം സ്ഥാനത്ത് ആണുള്ളത്.