ഓർമ്മകളിൽ സച്ചി ഒരു വർഷം, കഥകളുടെ രാജകുമാരൻ സച്ചിയെ ഓർത്ത് പൃഥ്വിരാജ്

മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും സംവിധായകനമായ സച്ചിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം..സച്ചിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പൃഥ്വിരാജ്. തന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് അദ്ദേഹം സച്ചിയെക്കുറിച്ച്‌ കുറിച്ചിരിക്കുന്നത്.‍ ചിരികള്, ആശയങ്ങള്‍, കഥകള്‍, വിശ്വാസം, സച്ചി. ഒരു വര്‍ഷം സച്ചിക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ച് താരം.

‘അയ്യപ്പനും കോശിയും’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ആഘോഷങ്ങള്‍ തീരും മുന്‍പാണ് സച്ചി ലോകത്തോട് വിട പറഞ്ഞത്. സച്ചിയുടെ മരണം മലയാള സിനിമയുടെ തീരാനഷ്ടമാണ്. 2012ല്‍ ‘റണ്‍ ബേബി റണ്ണി’ലൂടെ സ്വതന്ത്രമായി തിരക്കഥ എഴുതി തുടങ്ങിയ സച്ചി, പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളാണ് മലയാളത്തിന്
സമ്മാനിച്ചത്… സുഹൃത്തും തിരക്കഥാകൃത്തുമായ സേതുവിനൊപ്പമാണ് സച്ചി തിരക്കഥ എഴുതി തുടങ്ങുന്നത്. ഇരുവരും ഒന്നിച്ച്‌ നിരവധി ഹിറ്റുകളൊരുക്കി.ചോക്ളേറ്റാണ് (2007) ഇരുവരും ഒന്നിച്ച്‌ തിരക്കഥ എഴുതിയ ആദ്യ ചിത്രം.

Prithviraj and Sachy at Ayyappanum Koshiyum Location

സച്ചിയുടെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ അനാര്‍ക്കലിക്ക് അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടാണ് അയ്യപ്പനും കോശിയും പുറത്തിറങ്ങുന്നത്. ക്രിമിനല‍ ലോയറില് നിന്ന് മലായാളത്തിലെ പ്രമുഖ സംവിധായകനിലേക്കുള്ള സച്ചിയടെ യാത്ര അയ്യപ്പനും കോശിയുമെന്ന് ചിത്രത്തില്‍ അവസാനിക്കുകയായിരുന്നു. ഹൃദയാഘാതം മൂലം 2020 ജൂണ്‍ 18നായിരുന്നു സച്ചിയുടെ അന്ത്യം.

facebook likes kopen

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...