ഷൈലോക്ക് ഓണ്ലൈൻ പ്ലാറ്റ്ഫോമിൽ പ്രദർശനം? വാർത്ത പൊളിച്ചടുക്കി നിർമാതാവും സംവിധായകനും

തീയേറ്ററിൽ ഗംഭീര വിജയം നേടി നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ് മമ്മൂട്ടിയുടെ ഷൈലോക്ക്. ഇപ്പോഴിതാ ചിത്രം വൈകാതെ തന്നെ, അതായത് ഫെബ്രുവരി 23ന് ഡിജിറ്റൽ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ പ്രദര്ശത്തിന് എത്തും എന്ന വാർത്ത പടർന്നിരിക്കുകയാണ്. എന്നാൽ വാർത്ത വന്നു നിമിഷങ്ങൾക്കകം വ്യജ വാർത്തയ്ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവും സംവിധായകനും. വാർത്ത ആദ്യമായി പങ്കു വച്ചയാളുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് വ്യാജ വാർത്ത പൊളിച്ചെടുക്കിയത്. എന്തായാലും ചിത്രം ഓണ്ലൈൻ പ്ലാറ്റ്ഫോമുകളിൽ എത്തുമെന്നും എന്നാൽ ഇത്ര വിജയമായി തുടരുന്ന ഈ സാഹചര്യത്തിൽ അത് ഒരിക്കലും ഉണ്ടാവില്ല എന്നുമാണ് നിർമാതാവ് ആയ ജോബി ജോർജിന്റെ പ്രതികരണത്തിൽ ഉള്ളത്. സംവിധായകൻ അജയ്‌ വാസുദേവും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments