പുതിയ ചിത്രം പ്രഖ്യാപിച്ച് അരുൺ കുമാർ അരവിന്ദ്; നായകനായി ശ്രീനാഥ് ഭാസി

അരുൺ കുമാർ അരവിന്ദ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ യുവതാരം ശ്രീനാഥ് ഭാസി നായകനായെത്തുന്നു. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. ദിലീഷ് നായരാണ് തിരക്കഥയൊരുക്കുന്നത്. നിഖിൽ എസ് പ്രവീൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സംഗീതസംവിധനം ശേഖർ മേനോനാണ്. സുരാജ് വെഞ്ഞാറമൂട് ,ഷറഫുദ്ദീന്‍ , അര്‍ജുന്‍ അശോകന്‍ എന്നീ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

ആസിഫ് അലി , ജീന്‍ പോള്‍ ലാല്‍ , ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവരെപ്രധാനകഥാപാത്രങ്ങളാക്കിയൊരുക്കിയ അണ്ടർ വേൾഡാണ് അരുണ്‍കുമാറിന്റെ സംവിധാനത്തിൽ അവസാനം എത്തിയ ചിത്രം.