മലയാളികൾ ഓർത്തിരിക്കുന്ന ഒരു പിടി സിനിമകൾ സമ്മാനിച്ച സംവിദായകനാണ് ഭദ്രൻ. അയ്യർ ദി ഗ്രേറ്റ്, സ്ഫടികം, വെള്ളിത്തിര തുടങ്ങി യ ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം ഒരുക്കി. 2005 ൽ പുറത്തിറങ്ങിയ ഉടയോനാണ് ഭദ്രന്റെ സംവിധാനത്തിൽ അവസാനമെത്തിയ ചിത്രം.
കഴിഞ്ഞ 15 വർഷങ്ങളായി എന്തുകൊണ്ടാണ് സിനിമയെടുക്കാത്തെന്ന ആരാധകന്റെ ചോദ്യത്തിന് ഭദ്രൻ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സിനിമാ ജേണലിസ്റ്റും തിരക്കഥാകൃത്തുമായ സുരേഷ് കുമാർ രവീന്ദ്രൻ എന്നയാളുടെ ചോദ്യത്തിനാണ് ഭദ്രൻ മറുപടി നൽകിയത്.
ആ വാക്കുകളുടെ ഓരോ ശ്വാസവും സിനിമയില്‍ കൂടുതല്‍ കരുത്തോടെ ജീവിക്കാന്‍ എന്നെ പ്രചോദിപ്പിക്കുകയാണ്. എല്ലാ സിനിമയും സംഭവിക്കലാണ്, സംഭവിക്കാന്‍ നമുക്ക് പ്രതീക്ഷിക്കാം, എന്നായിരുന്നു സംവിധായകന്റെ ഉത്തരം. ഏതായാലും ഈ വാർത്ത പുറത്തുവന്നതോടെ അടുത്ത ഭദ്രൻ ചിത്രത്തിനായുള്ള പ്രതീക്ഷയിലാണ് ആരാധകർ.