ആ സിനിമ ഒരു ചട്ടമ്പിയുടെ മനം മാറ്റമായിരുന്നില്ല; പിതാവിന്റെ തിരിച്ചരിവായിരുന്നുവെന്ന് ഭദ്രന്‍

ഒരു പിടി മികച്ച ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സംവിധായകനായിരുന്നു ഭദ്രന്‍. 1995 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികം പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ചിത്രമാണ്. ഭദ്രന്‍ എന്ന സംവിധായകന്റെ കരിയറിലെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രത്ത് സ്ഫടികമെന്ന് പേരിടാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ ് അദ്ദേഹം.

ആട് തോമ’ എന്ന പേരായിരുന്നു സിനിമയ്ക്ക് നിര്‍മ്മാതാവ് ആദ്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍ സ്ഫടികത്തിന് ‘ആടുതോമ’ എന്ന് പേരിട്ടാല്‍ അത് എന്റെ മരണത്തിന് തുല്യമാണെന്ന മറുപടിയാണ് നല്‍കിയത്. കാരണം ഒരു ചട്ടമ്പിയുടെ മനംമാറ്റമായിരുന്നില്ല ആ സിനിമ, ഒരു പിതാവിന്റെ തിരിച്ചറിവായിരുന്നു. സ്ഫടികം എന്ന പേര് പോലും അങ്ങനെയൊരു കാഴ്ചപാടില്‍ നിന്ന് സെലക്റ്റ് ചെയ്തതാണ്’. ഭദ്രന്‍ പറയുന്നു.