സംവിധായകൻ ഡോ: ബിജുവും ടോവിനോയും ഒന്നിക്കുന്നു; ഹിറ്റ്‌ലർ, ടോൾസ്റ്റോയ്‌, ലെനിൻ, അംബേദ്കർ കഥാപാത്രങ്ങൾ

വീട്ടിലേയ്ക്കുള്ള വഴി, പേരറിയാത്തവർ, കാട് പൂക്കുന്ന നേരം തുടങ്ങി നാഷണൽ, ഇന്റർനാഷണൽ വേദികളിൽ മലയാളത്തിന്റെ യശസ്സ്‌ ഉയർത്തിയ ഡോക്ടർ ബിജുവിന്റെ പുതിയ ചിത്രത്തിൽ നായകനാകാൻ ടോവിനോ തോമസ്. പൊളിറ്റിക്സ് കൈകാര്യം ചെയ്യുന്ന വിഷയമാണ് ഈ ചിത്രമെന്ന് സംവിധായകൻ പറയുന്നു. ഔട്ട് ഡോർ ഷൂട്ട് ആവശ്യമായതിനാൽ ചിത്രം കൊറോണ പ്രതിസന്ധികൾക്ക്‌ ശേഷം മാത്രമേ ചിത്രീകരണം തുടങ്ങാൻ സാധിക്കുകയുള്ളു. ആ വേളയിൽ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനും മറ്റും ഉപയോഗിക്കുമെന്നും ഡോക്റ്റർ ബിജു പറഞ്ഞു. സിനിമയിൽ ടോവിനോയുടെ കഥാപാത്രം ഹിറ്റ്‌ലർ, ലെനിൻ, ടോൾസ്റ്റോയ്‌, അംബേദ്‌കർ തുടങ്ങിയവരെ കണ്ടുമുട്ടുന്നതും അതിലൂടെ കഥ പറയുന്ന ഒരു രീതിയുമാണെന്നാണ് സംവിധായകൻ പറയുന്നത്‌.

മിന്നൽ മുരളി, കള, തുടങ്ങിയ വൻ ചിത്രങ്ങൾക്ക് പുറകെയാണ് ടോവിനോയുടേതായി ഇപ്പോൾ മറ്റൊരു ചിത്രം കൂടി വരുന്നത്.