2019 ലെ ജെ.സി.ഡാനിയേല്‍ പുരസ്കാരം സംവിധായകന് ഹരിഹരന്. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് അവർഡ്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സംസ്ഥാന സര്‍ക്കാർ നൽകുന്ന പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് ഇത്.

എം.ടി വാസുദേവന്‍ നായര്‍ ചെയര്‍മാനും സംവിധായകന് ഹരികുമാര്‍, നടി വിധുബാല, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവരടങ്ങുന്ന സമിതിയാണ് ഹരിഹരനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
ഒരു വടക്കന്‍ വീരഗാഥ, സര്‍ഗം, പരിണയം, കേരളവര്‍മ്മ പഴശ്ശിരാജ തുടങ്ങി മലയാള ചലച്ചിത്രലോകത്തിന് നിരവധി മറക്കാനാകാത്ത സംഭാവനകൾ നൽകിയ സംവിധായകനാണ് ഹരിഹരൻ


