മമ്മൂട്ടിയുടെ മുഖത്തു നോക്കി അങ്ങനെ ചോദിക്കാനാകില്ലെന്ന് മോഹൻലാൽ; മദ്രാസ് മെയിൽ ചിത്രീകരണ ഓർമ്മകൾ പങ്കുവച്ച് ജോഷി

ഈയിടെയായി പഴയകാല മലയാള ചിത്രങ്ങളിലെ പല കഥകളും രസകരമായ സംഭവങ്ങളുമെല്ലാം പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ഹിറ്റ് ചിത്രം നമ്പർ 20 മദ്രാസ് മെയിലിലെ ഒരോർമ്മ പങ്കുവയ്ക്കുകയാണ് സംവിധായകൻ ജോഷി.

ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷിസംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങിയ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാൽ നായകനായ ചിത്രത്തിൽ മമ്മൂട്ടി ഗസ്റ്റ് റോളിൽ എത്തുകയായിരുന്നു.
ചിത്രീകരണ സമയത്ത് നടന്ന ഒരു സംഭവമാണ് സംവിധായകൻ ജോഷി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. മമ്മൂട്ടിയുടെ മുഖത്തുനോക്കി നിങ്ങളെക്കാള്‍ നന്നായി അഭിനയിക്കും എന്നും സിനിമകളൊക്കെ വളരെ കുറവാണല്ലോ, ഇപ്പോള്‍ ഇറങ്ങുന്ന പടമെല്ലാം പൊട്ടുവാണല്ലോ എന്നുമുള്ള ചോദ്യം തിരക്കഥയിലുണ്ടായിരുന്നു.


എന്നാൽ ഇച്ചാക്കടെ അതായത് മമ്മൂട്ടിയുടെ മുഖത്തു നോക്കി അങ്ങനെ പറയാന്‍ തനിക്ക് ഒരിക്കലും കഴിയില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞതായി ജോഷി വെളിപ്പെടുത്തുന്നു. ഫാൻ ഫൈറ്റുകൾ തകർക്കുന്ന കാലത്ത് താരങ്ങൾ തമ്മിലുള്ള ബഹുമാനത്തിന്റേയും ഇത്തരം കഥകൾ പുറത്തുവരുന്നത് കൗതുകമാണ് എന്നാണ് സിനിമാലോകം പ്രതികരിക്കുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...