മാട്രാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയെ പ്രധാന താരമാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാൻ ഷൂട്ടിംഗ് ജോലികൾ പൂർത്തിയാക്കി. മലയാളികളുടെ ലാലേട്ടൻ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജോലികൾ പൂർത്തിയായത് കെ.വി ആനന്ദ് തന്നെയാണ് ട്വിറ്ററിൽ പങ്കു വച്ചത്. ഒപ്പം മോഹൻലാലിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. തന്റെ കഥാപാത്രത്തെ അതിനു വേണ്ട ഒഴുക്കിൽ തന്നെ അവതരിപ്പിച്ചു എന്നാണ് കെവി ആനന്ദ് ലാലേട്ടനെ കുറിച്ച് പറഞ്ഞത്. ചിത്രത്തിൽ രാഷ്ട്രീയ രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുക.
Subscribe
Login
0 Comments
Oldest



