നമ്മുടെ നടന്മാർക്ക് ടെക്‌സ്റ്റ്‌ ബുക്ക് തന്നെയാണ് മമ്മൂട്ടി; പേരൻപിനെ കുറിച്ച്‌ വാചാലനായി ലാൽ..!!

ദിവസങ്ങൾ കൂടും തോറും അഭിനന്ദന പ്രവാഹങ്ങളും പ്രതീക്ഷകളും കൂടുകയാണ് മമ്മൂട്ടി ചിത്രം പേരൻപിന്. ഇപ്പോൾ നടനും സംവിധായകനുമായ ലാൽ പേരൻപിനെ പറ്റി പറഞ്ഞവ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വീണ്ടും ഉയർത്തുകയാണ്.
തനിക്ക് പേരൻപിന്റെ പ്രീമിയർ കാണാൻ ക്ഷണം ലഭിച്ചെന്നും മോശം ചിത്രമാണെങ്കിൽ കൂടി നല്ലത് പറയേണ്ട ആവശ്യകത ഉണ്ടാവല്ലേ എന്ന പ്രാർത്ഥനയോടെയാണ് ചിത്രത്തിന് പോയതെങ്കിലും മമ്മൂട്ടി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു എന്നു ലാൽ പറയുന്നു. പുതിയ നടന്മാർക്ക് മമ്മൂട്ടി ഒരു പഠപുസ്‌തകം ആണെന്നും തീയേറ്ററിൽ നിന്നു കാണേണ്ട മികച്ച ചിത്രവും ആണ് പേരൻപ്‌ എന്നും ലാൽ കൂട്ടി ചേർത്തുകൊണ്ടാണ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

റാം സംവിധാനം ചെയ്ത ചിത്രത്തിൽ അമുദവൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്‌. ഫെബ്രുവരി 1ന് ചിത്രം ലോകമെങ്ങും റിലീസിനെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments