ആറാം പാതിരക്ക് മുന്നേ മറ്റൊരു സിനിമയുമായി മിഥുൻ മാനുവലും ആഷിക് ഉസ്മാനും

ബ്ലോക്ക് ബസ്റ്റർ വിജയമായ അഞ്ചാം പാതിരക്ക് ശേഷം മിഥുൻ മാനുവൽ ഒരുക്കുന്ന ആറാം പാതിരക്ക് മുന്നേ മറ്റൊരു സിനിമയുമായി സംവിധായകനും നിർമാതാവ് ആഷിക് ഉസ്മാനും എത്തുന്നു. അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമായ ആറാം പാതിര നേരത്തെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ്. എന്നാൽ ഈ സിനിമക്ക് മുന്നേ മറ്റൊരു സിനിമ ചെയ്യുമെന്നാണ് ഇപ്പോൾ നിർമാതാവ് ആയ ആഷിക് ഉസ്മാൻ അറിയിച്ചിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമല്ലെങ്കിലും വൈകാതെ തന്നെ കൂടുതൽ വിവരങ്ങൾ അറിയിക്കാം എന്നാണ് നിർമാതാവ് പറയുന്നത്. ഏതായാലും സിനിമ പ്രേമികൾക്ക് കാത്തിരിക്കാൻ ഒരു സിനിമ കൂടിയായി.