‘രഷ്മിക ഞാൻ ഇപ്പോൾ ഒരു ആരാധകനാണ്’; ഡിയർ കോമ്രേഡ്‌ കണ്ട്‌ വാചാലനായി സംവിധായകൻ രഞ്ജിത്‌ ശങ്കർ

തിയേറ്റർ റിലീസ്‌ കഴിഞ്ഞ്‌ ഇപ്പോൾ ആമസോൺ പ്രൈമിൽ സ്ട്രീമിങ്ങിന് ശേഷവും ഡിയർ കോമ്രേഡിന് പ്രശംസ ലഭിച്ചുകൊണ്ടിരിക്കുകയാണ്. പലരും തിയേറ്ററിൽ നിന്ന് കാണാൻ പറ്റാത്തതിലുള്ള നിരാശയും പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇപ്പോൾ ചിത്രത്തെയും നായിക രഷ്മികയെയും പുകഴ്തി രംഗത്ത്‌ വന്നിരിക്കുന്നത്‌ മലയാളികളുടെ പ്രിയ സംവിധായകൻ രഞ്ജിത്‌ ശങ്കറാണ്. ‘ഡിയർ കോമ്രേഡ്‌ കണ്ടു. ഒരുപാട്‌ ഇഷ്ടപ്പെട്ടു, രഷ്മിക ഞാൻ ഒരു ആരാധകൻ ആയി’ രഞ്ജിത്‌ ശങ്കർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണിത്‌. ഒപ്പം ഇതുപോലെ ഒരു മനോഹര പ്രണയ കഥ തനിക്ക്‌ എടുക്കണമെന്നും സാധിക്കുകയാണെങ്കിൽ അടുത്ത വർഷമെന്നും കൂടി അദ്ദേഹം പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments