അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് തുടങ്ങി നിരൂപക ശ്രദ്ധ വളരെയധികം നേടിയ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് വിഎസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി ടോവിനോ തോമസ്. കള എന്നാണ് ചിത്രത്തിന്റെ പേര്. മറ്റു വിവരങ്ങൾ ഒന്നും തരാതെ തന്നെ പെട്ടെന്ന് ആയിരുന്നു അണിയറക്കാർ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. ചിത്രത്തിലെ നിര്മാതാക്കളിൽ ഒരാളായി ടോവിനോയും ഉണ്ട് എന്നത് ശ്രദ്ധേയമാണ്. യദു പുഷ്പാകരൻ, രോഹിത് വിഎസ് എന്നവർ ചേർന്നു ചിത്രത്തിന് സ്ക്രിപ്റ്റ് ഒരുക്കും. വ്യത്യസ്തമായ പോസ്റ്റർ ഇതിനോടകം തന്നെ ചർച്ച ആയിക്കഴിഞ്ഞു.
Subscribe
Login
0 Comments
Oldest



