പൃഥ്വിരാജിന്റെ ബ്രഹ്മാണ്ഡ ചിത്രം കാളിയൻ ഒരുങ്ങുന്നു: ലൊക്കേഷൻ തേടി‌ നിർമ്മാതാവും സംവിധായകനും

പൃഥ്വിരാജിന്റെ ബ്രഹ്മാണ്ഡ സിനിമ കാളിയൻ ഒരുങ്ങുന്നു. ഏകദേശം ഒരു വർഷക്കാലത്തിന് മുന്നെ പ്രഖ്യാപനം നടന്ന നാൾ മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കാളിയൻ. എസ്‌ മഹേഷ്‌ സംവിധാനം ചെയ്യുന്ന ചിത്രം വേണാട്ടിലെ വീരന്മാരുടെ കഥയാണ് പറയുന്നത്‌. തെക്കന്‍ പാട്ടുകളില്‍ നിന്ന് ചരിത്രം ഉള്‍ക്കൊണ്ട് വന്ന കഥാപാത്രമാണ് പൃഥ്വിരാജിന്റേത്‌ എന്ന് സംവിധായകൻ മഹേഷ് മുൻപ്‌ പറഞ്ഞിട്ടുണ്ട്‌.

Sujith Vaassudev, S Mahesh & Rajiv Nair

ചിത്രത്തിന്റെ ലൊക്കേഷൻ തേടിയുള്ള യാത്രയിലാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. സംവിധായകൻ എസ്‌ മഹേഷും നിർമ്മാതാവ്‌ രാജീവ്‌ നായരും ഛായാഗ്രാഹകൻ സുജിത്‌ വാസുദേവും ഈ ചരിത്ര സിനിമക്കുള്ള ലൊക്കേഷൻ തേടുകയാണ്. ശ്രീലങ്ക കാളിയന്റെ ഒരു പ്രധാന ലൊക്കേഷൻ ആയിരിക്കും. കൂടാതെ മറ്റു പല സ്ഥലങ്ങളിലും ചിത്രീകരണം നടക്കും. ഇതിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാം.

Kaaliyan First Look Teaser

ഷാജോണിന്രെ ബ്രദേഴ്സ്‌ ഡേ ചിത്രീകരണം പൂർത്തിയാക്കിയ പൃഥ്വി ഇപ്പോൾ ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ്‌ ലൈസൻസിലാണ് അഭിനയിക്കുന്നത്‌. ഇതിന് ശേഷം സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും ആടു ജീവിതത്തിന്റെ മൂന്നാം ഘട്ട ചിത്രീകരണം തുടങ്ങിയവയും പൃഥ്വിക്ക്‌ പൂർത്തിയാക്കേണ്ടതുണ്ട്‌. ഇത്‌ കഴിഞ്ഞതിന് ശേഷമായിരിക്കും കാളിയൻ തുടങ്ങുക എന്നാണ് വിവരങ്ങൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x