കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന സംവിധായകൻ സംഗീത് ശിവൻ സുഖം പ്രാപിച്ച്‌ വരുന്നു

കൊറോണ ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സിനിമ സം​വി​ധാ​യ​ക​ന്‍ സം​ഗീ​ത് ശി​വ​ന്‍റെ ആ​രോ​ഗ്യ​നി​ലയിൽ പുരോഗതി. 5 ദി​വ​സം മുൻപാണ് ഇദ്ദേഹത്തെ കൊറോണ സ്ഥിരീകരിച്ച് തിരുവനന്തപുരത്തെ കിംസ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യിരുന്നു ഇന്നലെ വരെ ചി​കി​ത്സ​. എന്നാൽ ഇന്നലെ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയെന്നും അദ്ദേഹം സുഖം പ്രാപിച്ച്‌ വരുന്നതായും അദ്ദേഹത്തിന്റെ സഹോദരനും പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ്‌ ശിവൻ ഫേസ്‌ബുക്കിൽ കുറിച്ചു.

യോദ്ധ, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങിയ ജനപ്രിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം. ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1993 ഇലെ അദ്ദേഹം സംവിധാനം ചെയ്ത ജോണി എന്ന ചിത്രം സംസ്ഥാനത്തെ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

windows 10 pro lizenz kaufen