ഒടിയന് ശേഷം ശ്രീകുമാർ മേനോൻ വീണ്ടും; മാപ്പിള ഖലാസികളുടെ ‘മിഷൻ കൊങ്കൺ’

ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ശ്രീകുമാർ മേനോൻ ഒരുക്കുന്ന പുതിയ ചിത്രം വരുന്നു. മാപ്പിള ഖലാസികളുടെ മിഷൻ കൊങ്കൺ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ഹിന്ദിയിലും മലയാളത്തിലും തുടങ്ങി അഞ്ചു ഭാഷകളിൽ ആകും ചിത്രീകരിക്കുക. കൊങ്കൺ റെയിൽവേ പശ്ചാത്തലത്തിൽ ആണ് സിനിമയുടെ കഥ പറയുന്നത്‌. മാപ്പിള ഖലാസികളുടെ കഥ പറയുന്ന ചിത്രത്തിൽ വിവിധ ഭാഷകളിൽ നിന്നായി പ്രമുഖ താരങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഫ്രാൻസിസ് ഇട്ടിക്കൊര, സുഗന്ധി തുടങ്ങിയ നോവലുകളുടെ രചയിതാവ് ആയ ടിഡി രാമകൃഷ്ണൻ ആണ് കഥ ഒരുക്കുന്നത്. ഹോളിവുഡ് ടെക്നിഷ്യൻസ് ഉൾപ്പടെ ചിത്രത്തിനായി പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടാവുമെന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും ബ്രഹ്മാണ്ഡം ലെവൽ തന്നെ ആയിരിക്കും ചിത്രവും.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...