കൊവിഡ് മുക്തനായി; ഇനി കാത്തിരിപ്പ് ആന്റിബോഡി നൽകാനെന്ന് സംവിധായകൻ രാജമൗലി

കൊവിഡ് മുകതനായ ശേഷവും ആശങ്ക പ്രകടിപ്പിച്ച് സംവിധായകൻ എസ് എസ് രാജമൗലി. ഓഗസ്റ്റ് 12 നാണ് താനും കുടുംബവും കൊവിഡ് മുക്തരായെന്ന സന്തോഷവാർത്ത രാജമൗലി പങ്കുവച്ചത്. രാണ്ടാഴ്ചത്തെ ക്വാറന്‍റൈന്‍ പൂർത്തിയാക്കിയെങ്കിലുംഇപ്പോഴും ആശങ്ക നിലനിൽക്കുന്നുവെന്നാണ് അദ്ദേഹം അറിയിക്കുന്നത്.

പ്ലാസ്‍മ തെറാപ്പിക്കുവേണ്ട ആന്‍റിബോഡി നല്‍കാനാവുമോ എന്ന കാത്തിരിപ്പിലാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആന്‍റിബോഡി പരിശോധന നടത്തിയെന്നും എന്നാല്‍ ഇമ്യൂണോഗ്ലോബുലിന്‍ ജി (ഐജിജി) അളവ് തനിക്ക് ആവശ്യത്തിന് ഇല്ലാതിരുന്നതിനാന്‍ ആന്‍റിബോഡി നല്‍കാനായില്ലെന്നും രാജമൗലി പറയുന്നു. ആന്‍റിബോഡി നല്‍കാന്‍ ഐജിജി അളവ് 15ന് മുകളില്‍ ആയിരിക്കണമെന്നും തനിക്കു നടത്തിയ പരിശോധനയില്‍ 8.62 മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം പറയുന്നു.

കൊവിഡ് മുക്തരായ എല്ലാവരോടും ആന്‍റിബോഡി പരിശോധനയ്ക്കായി മുന്നോട്ടുവരാന്‍ അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു. ജൂലൈ 29നാണ് രാജമൗലിക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...