മലയാളികൾ എന്നും ഓർമ്മിക്കുന്ന മമ്മൂട്ടി കഥാപാത്രമാണ് കോട്ടയം കുഞ്ഞച്ചൻ. മുട്ടത്ത് വർക്കിയുടെ വേലി എന്ന കഥയെ അടിസ്ഥാനമാക്കി ഡെന്നീസ് ജോസഫ് ഒരുക്കിയ തിരക്കഥയാണ് സംവിധായകൻ സുരേഷ് ബാബു സിനിമയാക്കി മാറ്റി.
1990 ൽ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചൻ സൂപ്പർ ഹിറ്റ് ആയിരുന്നു.ഇപ്പോഴിതാ 30 വർഷങ്ങൾക്ക് ശേഷം സിനിമയെക്കുറിച്ച് ഓർമ്മിക്കുകയാണ് സംവിധായകൻ. ഒരു കഥയുമായി ബന്ധപ്പെട്ട് സംസാരിച്ച് കൊണ്ടിരിക്കവെ . ആ കഥയില്‍ ഒരു ട്വിസ്റ്റ് കൊടുക്കാന്‍ താനും ഡെന്നീസ് ജോസഫും തീരുമാനിക്കുകയായിരുന്നുവെന്ന് സുരേഷ്ബാബു പറയുന്നു. മ്മൂട്ടിയുടെ ഡേറ്റും അന്ന് ഉറപ്പാക്കിയിരുന്നു.
പിന്നീട് മുട്ടത്തുവർക്കിയെ കണ്ട് സമ്മതം വാങ്ങി.അതോടെ സിനിമയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. അങ്ങനെയാണ് മലയാളികളുടെ പ്രിയപ്പെട്ട കോട്ടയം കുഞ്ഞച്ചൻ പിറന്നത്.



