മെക്സിക്കൻ അപാരതക്ക്‌ ശേഷം ടോം ഇമ്മട്ടി ഒരുക്കുന്ന ‘ദുനിയാവിന്റെ ഒരറ്റത്ത്‌’; ശ്രീനാഥ്‌ ഭാസിയും സുധി കോപ്പയും നായകന്മാർ

കപ്പേളക്ക് ശേഷം ശ്രീനാഥ് ഭാസിയും സുധി കോപ്പയും കേന്ദ്ര കഥാപാത്രങ്ങളായി ഒരു മെക്സിക്കൻ അപാരതയുടെ സംവിധായകൻ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്’. ലൂക്ക എന്ന സിനിമയ്ക്ക് ശേഷം സ്റ്റോറീസ് ആൻഡ് തോട്ട്സ് പ്രൊഡക്ഷന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് നിർമ്മാണം. കാറ്റലിസ്റ്റ് എന്റർടൈൻമന്റ്‌ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മാണ പങ്കാളിയാവുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ ടോവിനോ തോമസ്‌ പുറത്തിറക്കി.

ജോസഫ് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ മനേഷ് മാധവൻ സിനിമാട്ടോഗ്രഫി നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഇത്‌. സഫീർ റുമാനിയും പ്രശാന്ത് മുരളിയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.
സഹനിർമ്മാണം സ്നേഹ നായർ, ജാബിർ ഒറ്റപ്പുരക്കൽ
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഗോഗുൽ നാഥ് ജി. പ്രൊഡക്ഷൻ കൺഡ്രോളർ ജോബ് ജോർജ്. പരസ്യകല പാലായി ഡിസൈൻസ്. രചയിതാവ് കൂടിയായ പ്രശാന്ത് മുരളി, അൻവർ ഷെരീഫ് തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം എറണാകുളത്തും ആലപ്പുഴയിലുമായാണ് ചിത്രീകരിക്കുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...