ലോക്ക് ഡൗൺ കാലം മുതലേ മലയാളികൾ വിർച്വലി കുറച്ചു കൂടി ഓപ്പൺ ആണ്. വീടുകളിൽ എല്ലാം തന്നെ വൈഫൈ കണക്ഷനും OTT, യൂട്യൂബ് പ്ലാറ്റ്ഫോമുകളിലും മലയാളി സജീവമാണ്. ആ നിലയ്ക്ക് തന്നെ കേരളത്തിലെ പ്രേക്ഷകരിൽ ഇപ്പോൾ സുപരിചിത ആയിട്ടുള്ള ഒരു മുഖമായിരിക്കണം ഡോണയുടേത്. തിരുവല്ല സ്വദേശിനി ആയ ഡോണ അന്ന യുട്യൂബ് പ്രേക്ഷകർക്ക് പെട്ടെന്ന് തന്നെ ഓർത്തെടുക്കാൻ സാധിക്കും. വൈറൽ ആയിട്ടുള്ള പല വീഡിയോയിലെയും മുഖ്യ ആകർഷണമാണ് ഡോണ.

എടത്വ സെന്റ് അലോഷ്യസ് കോളേജിൽ പഠിച്ചു കൊണ്ടിരിക്കെയാണ് ഡോണയ്ക്ക് അഭിനയത്തിന്റെ സാധ്യതകൾ തുറന്നു വരുന്നത്. സാരംഗ് വി ശങ്കർ സംവിധാനം ചെയ്ത ‘മിഴിയോരം’ എന്ന മ്യൂസിക്ക് ആൽബത്തിൽ തന്റെ കരിയർ തുടങ്ങിയ ഡോണ പിന്നീട് 10G Media പോലുള്ള വിവിധ യൂട്യൂബ് ചാനലുകളിൽ സെലിബ്രിറ്റി ഇന്റർവ്യൂവർ ആയും തന്റെ തുടക്കകാലം ചിലവഴിച്ചിട്ടുണ്ട്. ശേഷം നടൻ അജു വർഗീസ് നിർമിച്ചു യൂട്യൂബ് സെൻസെഷൻ ആയ കാർത്തിക്ക് ശങ്കറിന്റെ ‘പലപ്പോഴും’ എന്ന ഷോർട്ട് ഫിലിമിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു ഡോണ. ഇപ്പോൾ 10G Media ചാനലിൽ തന്നെ വരുന്ന സാരംഗ് വി ശങ്കർ സംവിധാനം ചെയ്ത ‘ഏക് സന്തുഷ്ട് കുടുംബ്’ എന്ന വെബ് സീരീസിലെയും നായിക ഡോണ തന്നെ.


ആളുകൾക്ക് യാതൊരു പിൻബലവും ഇല്ലാതെ കഴിവ് തെളിയിക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമിൽ സർവൈവ് ചെയ്യുക എന്നത് ഒരു ചെറിയ കഴിവ് അല്ല. അതിനു കഴിവിനൊപ്പം തന്നെ അർപ്പണബോധവും കൈ വിടാത്ത ആത്മവിശ്വാസവും കൂടി വേണം. പക്ഷെ ഈ നടി അച്ചീവ് ചെയ്യാൻ പോകുന്നത് ചിലപ്പോൾ ഇതിലും വലിയ കടമ്പകൾ ആയിരിക്കും.




