അനുജ ചൗഹാന്റെ നോവലിനെ ആസ്പദമാക്കി അഭിഷേക് ശർമ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി സോയ ഫാക്റ്റർ’. ദുൽഖർ സൽമാനും സോനം കപൂറും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലർ ഇന്നലെയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. ഏറെ മികച്ച പ്രതികരണങ്ങൾ ലഭിച്ച ട്രെയ്ലർ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കിയിരിക്കുകയാണ്. റിലീസ് ചെയ്ത് ആദ്യ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ബോളിവുഡ് സിനിമയുടെ ട്രെയ്ലർ ലിസ്റ്റിൽ 10ആം സ്ഥാനം. ഈ നേട്ടം ഒരു ദുൽഖർ സിനിമക്ക് കൂടി ആണെന്നുള്ളതാണ് ഏറെ ശ്രദ്ധേയം. 1 കോടി 40 ലക്ഷത്തിന് മുകളിൽ ആളുകളാണ് ദി സോയ ഫാക്റ്റർ ട്രെയ്ലർ ആദ്യ 24 മണിക്കൂറുകൾകൊണ്ട് കണ്ടത്. ഷാറൂഖിന്റെ സീറോ സിനിമയുടെ ട്രെയ്ലർ ആണ് ഈ ലിസ്റ്റിൽ ഒന്നാമത്.
Subscribe
Login
0 Comments
Oldest



