ദൃശ്യം 2 യുഎഇയിൽ തിയറ്റർ റിലീസ് ചെയ്തു

സമീപകാല ഇന്ത്യന്‍ ഒടിടി റിലീസുകളിലെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു ‘ദൃശ്യം 2’. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിന്ലഭിച്ച അതേ വരവേൽപ്പ് തന്നെ ദൃശ്യം 2 നും ലഭിച്ചു. 2013ല്‍ പുറത്തെത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഫെബ്രുവരി 19നാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ എത്തിയത്. ജീത്തു ജോസഫ് ചിത്രം പല ഇന്ത്യന്‍ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ‘ദൃശ്യ’ത്തിന്‍റെ രണ്ടാംഭാഗം ആയതിനാല്‍ പാന്‍ ഇന്ത്യന്‍ തലത്തിലുള്ള പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്നു. അതേസമയം ചിത്രം സിംഗപ്പൂരില്‍ തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നതായ വിവരം അടുത്തിടെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മറ്റൊരു മാര്‍ക്കറ്റിലേക്കും ചിത്രം തിയറ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഗൾഫ് നാടുകളിലെ ചില തിയറ്ററുകളില്‍ ഇന്ന് ആണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. ഫാര്‍സ് ഫിലിം ഗ്രൂപ്പ് ആണ് യുഎഇയില്‍ ചിത്രം വിതരണം ചെയ്യുന്നത്. ഒടിടി റിലീസ് ആയി കണ്ട ചിത്രമെങ്കിലും ദൃശ്യം 2 ബിഗ് സ്ക്രീനില്‍ കാണണമെന്ന പ്രേക്ഷകാഭ്യര്‍ഥനയെത്തുടര്‍ന്നാണ് ഈ തീരുമാനം എടുത്തതെന്ന് ഫാര്‍സ് ഫിലിം ഗ്രൂപ്പ് സിഇഒ അഹമ്മദ് ഗോല്‍ച്ചിന്‍ പറഞ്ഞു. അതേസമയം ചിത്രത്തിന്‍റെ
നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കൊളീജിയം കമ്പനിയും സംയുക്തമായാണ് ചിത്രം
സിംഗപ്പൂരില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.

കൊവിഡ് കാലത്താണ് ദൃശ്യം 2 പ്രഖ്യാപിച്ചത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യ ഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തിയ രണ്ടാംഭാഗത്തില്‍ ആദ്യ ഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും ഉണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. അതേസമയം ദൃശ്യം 2ന്‍റെ തെലുങ്ക് റീമേക്ക് ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് റൈറ്റ്സും വിറ്റുപോയിട്ടുണ്ട്.

buy visio professional 2019

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...