മോഹൻലാൽ നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ആരംഭിച്ചതുമുതൽ അവേശത്തിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ പുതുവർഷ സമ്മാനമായി ദൃശ്യം 2 വിന്റെ ടീസർ എത്തിക്കഴിഞ്ഞു. പുതുവര്‍ഷത്തില്‍ രാത്രി 12 മണിക്കായിരുന്നു റിലീസ്. ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്.
ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 46 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി.56 ദിവസത്തെ ഷെഡ്യൂളുമായാണ് ചിത്രീകരണം ആരംഭിച്ചത്.കൊവിഡ് കാലത്ത് ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ലോക് ഡൗണിനുശേഷം മോഹന്‍ലാല്‍ ആദ്യം അഭിനയിച്ച സിനിമ കൂടിയാണ്.
കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.



