ദൃശ്യം 2 ഉടൻ തന്നെ തെലുങ്കിൽ റീമേക്ക് ചെയ്യും, ജീത്തുവിൻ്റെ ഔദ്യോഗിക പ്രഖ്യാപനമെത്തി

ദൃശ്യം 2 ഉടനെ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമെന്ന് പ്രഖ്യാപനം. സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഫേസ്ബുക്കിലൂടെ ആയിരുന്നു പ്രഖ്യാപനം. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ, നടന്‍ വെങ്കിടേഷ് എന്നിവര്‍ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ജീത്തു ജോസഫ് ദൃശ്യം 2 തെലുങ്കു റിമേക്ക് ആരംഭിക്കാന്‍ പോകുന്ന വിവരം പങ്കുവച്ചത്.

സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങും എന്നാണ് സൂചന. ജീത്തു തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസാണ് തെലുങ്കിലും ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ആദ്യ തെലുങ്കു ചിത്രമാണിത്.

2013ല്‍ ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയ ശേഷം ആദ്യമെത്തിയ റിമേക്ക് കന്നടയില്‍ ദൃശ്യ എന്ന പേരിലായിരുന്നു. അതേ വര്‍ഷം തന്നെ തെലുങ്കു റിമേക്കുമെത്തി. തുടർന്ന് തമിഴിലും ദൃശ്യം എത്തിയിരുന്നു.

മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി തെലുങ്കില്‍ എത്തിയപ്പോള്‍ കഥാപാത്രത്തിന്റെ പേര് രാംബാബു എന്നായിരുന്നു. റാണിയുടെ വേഷം മീന തന്നെയാണ് അവതരിപ്പിച്ചത്. ഐജി ഗീത പ്രഭാകര്‍ നദിയ മൊയ്തുവുമായി. ദൃശ്യം 2 പുറത്തിറങ്ങിയ ആദ്യ ദിവസം തന്നെ തെലുങ്ക് റീമേക്ക് ധാരണ ആയി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...