നാഗവല്ലിയ്ക്ക് ശബ്ദം നൽകിയ ദുർഗ; ആ ശബ്ദത്തിന്റെ ഉടമയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് ഏറെപ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. ചിത്രത്തിൽ നാഗവല്ലിയെന്ന കഥാപാത്രമായി തകർത്താടിയ ശോഭനയെ ആരാധകർ ഒരുകാലത്തും മറക്കില്ല. അഭിനയം മാത്രമല്ല നാഗവല്ലിയുടെ തമിഴ് ഡയലോഗുകൾക്കും ആരാധകരേറെയാണ്.

എന്നാൽ നാഗവല്ലിയുടെ ശബ്ദം ശോഭനയ്ക്ക് പകർന്നു നൽകിയതാരെന്ന് ആടുത്തകാലം വരെ ആരും തിരിച്ചറിഞ്ഞില്ലായിരുന്നു. തമിഴകത്തുനിന്നെത്തിയ ദുർഗയെന്ന കലാകാരിയാണ് ആ ശബ്ദത്തിനു പിന്നിൽ. സാങ്കേതിക പ്രശ്നങ്ങൾ കാരണം സിനിമയുടെ ടൈറ്റിലിൽ ദുർഗയുടെ പേര് ചേർക്കാൻ കഴിഞ്ഞില്ലെന്നാണ് സംവിധായകൻ ഫാസിൽ പറയുന്നത്.

ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട ദയ അശ്വതിയും സീരിയൽ താരമായ ജയനും ദുർഗയെക്കുറിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പെഴുതിയിരുന്നു. അതിലൂടെ കൂടുതൽ ആളുകളിലേക്ക് ഈ കലാകാരിയുടെ പേര് എത്തിക്കഴിഞ്ഞു. നാഗവല്ലിക്ക് ശബ്ദം കൊടുത്തയാളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയരുകയാണ് ഇപ്പോൾ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...