പുതിയ തമിഴ്‌ ചിത്രത്തിൽ ദുൽഖറും സംവിധായകൻ ഗൗതം മേനോനും ഒന്നിക്കുന്നു..!!

ഡെസിംഗ് പേരിയസാമി സംവിധാനം ചെയ്ത്‌ ദുൽഖർ നായകനാകുന്ന ‘കണ്ണും കണ്ണും കൊള്ളൈയടിത്താൽ’ എന്ന തമിഴ്‌ സിനിമയിൽ പ്രധാന ഭാഗം ചെയ്യാൻ ഗൗതം മേനോനും. സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാൾ ദുല്ഖറിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്ന വാർത്തകളിൽ ആകാംഷഭരിതരാണ് ആരാധകർ. ചിത്രത്തിന് ഒരു വർഷം മുന്നെ തന്നെ ഗൗതം മേനോൻ ചിത്രത്തിൽ അഭിനയിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ചിത്രത്തിലെ പ്രധാനപ്പെട്ട മുഴുനീള കഥാപാത്രമാണ് ഗൗതം മേനോൻ ചെയ്യുന്നത് എന്നും സംവിധായകൻ തന്നെ വെളിപ്പെടുത്തി. ഫെബ്രുവരി 14ന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ നായിക റിതു വർമയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ വൈകാതെ തന്നെ പുറത്തിറങ്ങുമെന്നാണ് അറിയാൻ സാധിച്ചത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments