ദുൽഖർ സൽമാനും കാജൽ അഗർവാളും ഒന്നിക്കുന്നു; ചിത്രീകരണം ഉടൻ

മലയാളത്തിന്റെ കുഞ്ഞിക്കയും തെന്നിന്ത്യൻ സിനിമയുടെ റാണിയായ സൂപ്പർതാരം കാജൽ അഗർവാളും ആദ്യമായി ഒന്നിക്കുന്നു. ഇരുവരും പല പൊതുവേദികളിലും ഒരുമിച്ചു വേദി പങ്കിട്ടുണ്ടെങ്കിലും സിനിമയിൽ ഒന്നിക്കുന്നത് ഇത് ആദ്യമാണ്. ഒരു ചടങ്ങിനിടെ കാജൽ തന്നെയാണ് ഇരുവരും ഒന്നിക്കുന്ന വിവരം മാധ്യമങ്ങളോട്‌ പറഞ്ഞത്‌.‌ ചിത്രത്തിന്റെ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും തമിഴിൽ ഒരുങ്ങുന്ന ഈ സിനിമ ഒരു കൊറിയൻ റൊമാന്റിക് ത്രില്ലറിന്റെ റീമേക്ക്‌ ആണെന്ന് വാർത്തകൾ ഉണ്ട്. നേരത്തെ നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റർ ദുൽഖറിനെ നായകനാക്കി ഒരു തമിഴ്‌ സിനിമ ഒരുക്കുന്ന വാർത്തകൾ വന്നിരുന്നു. ആ സിനിമയാകും ഇതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments