പൃഥ്വിരാജിന്റെ ‘9’ ട്രെയ്‌ലറിന് ആശംസയുമായി ദുൽഖറും കരൺ ജോഹറും..!!

ജൂനുസ്‌ മൊഹമ്മദ്‌ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ കേന്ദ്ര കഥാപാത്രമാകുന്ന ‘9’ സിനിമയുടെ ട്രെയ്‌ലർ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തരംഗം സൃഷ്ടിച്ച്‌ മുന്നേറുകയാണ്. ഇപ്പോൾ ട്രെയ്‌ലർ കണ്ട്‌ പൃഥ്വിക്കും സിനിമക്കും ആശംസ അറിയിച്ചിരിക്കുന്നത്‌ സാക്ഷാൽ കരൺ ജോഹറും ദുൽഖറുമാണ്. മികച്ച ട്രെയ്‌ലർ എന്നാണ് രണ്ടു പേരും പറഞ്ഞിരിക്കുന്നത്‌.

പൃഥ്വിയെ കൂടാതെ മംതയും വാമിഖയും പ്രകാശ്‌ രാജും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സയൻസ്‌ ഫിക്ഷൻ – ഹൊറർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി 7ന് തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments