മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ ഇനി തെലുഗ് സ്റ്റാർ നാനിയ്ക്കൊപ്പം ചേരുന്നു എന്നാണ് സിനിമ ലോകത്തെ പുതിയ വാർത്തകൾ. റൂമറുകൾ സത്യമാണെങ്കിൽ മഹാനടിയിലൂടെ തന്റെ തെലുഗ് അരങ്ങേറ്റം ഗംഭീരമാക്കിയ ദുൽഖറിന്റെ രണ്ടാം തെലുഗ് ചിത്രമായിരിക്കും ഇത്.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് വേണ്ടി ദിൽരാജൂ ആയിരിക്കും ചിത്രം നിർമിക്കുക. നാനിയുടെ തന്നെ മുൻ ചിത്രങ്ങളായ മിഡിൽ ക്ലാസ് അബ്ബായി, നേനു ലോക്കൽ, സായി പല്ലവിയുടെ ഫിദാ തുടങ്ങിയ ചിത്രങ്ങൾ ദിൽരാജു ആണ് നിർമിച്ചിരിക്കുന്നത്.
വാർത്തകൾ സത്യമെങ്കിൽ ഗംഭീര സിനിമയ്ക്കായുള്ള കാത്തിരിപ്പ് തുടങ്ങാം.
Subscribe
Login
0 Comments
Oldest



