കുറച്ചു നാളുകളായി മലയാള സിനിമയിൽ സജീവമല്ലെങ്കിലും തന്റെ സാന്നിധ്യം കേരളത്തിന് പുറമെ അറിയിക്കുന്ന തിരക്കിൽ ആയിരുന്നു മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക. ഇപ്പോഴിതാ അതിന് അംഗീകാരം എന്ന പോലെ ചെന്നൈ ടൈംസിന്റെ ജനപ്രീതിയേറിയ താരങ്ങളുടെ ലിസ്റ്റിൽ വന്നിരിക്കുകയാണ് ദുൽഖർ. 30 പേരടങ്ങുന്ന പട്ടികയിൽ 8ആം സ്ഥാനമാണ് മലയാളിയായ നമ്മുടെ താരത്തിന് ലഭിച്ചിരിക്കുന്നത്. നിരവധി തമിഴ് നടന്മാരെയും സെലിബ്രിറ്റികളെയും പിന്തള്ളിക്കൊണ്ട് നേടിയ ഈ സ്ഥാനം നമുക്ക് അഭിമാനിക്കാവുന്നതാണ്. സംഗീത സംവിധായകൻ അനിരുദ്ധ് ആണ് ലിസ്റ്റിലെ ആദ്യ താരം.




