വിജയകരമായി തിയേറ്ററുകളിൽ മുന്നേറുക്കൊണ്ടിരിക്കുന്ന കണ്ണും കണ്ണും കൊള്ളൈയടിത്താൽ എന്ന തമിഴ് സിനിമക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന തമിഴ് സിനിമ ചിത്രീകരണം ആരംഭിച്ചു. തെന്നിന്ത്യൻ സിനിമയിലെ പ്രശംസ്ത നൃത്ത കൊറിയോഗ്രാഫർ ആയ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘ഹേയ് സിനാമിക’ എന്നാണ്. ദുൽഖറിനൊപ്പം കാജൽ അഗർവാളും അദിഥി റാവു ഹൈദരിയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

പ്രീത ജയറാമൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് മലയാളി കൂടിയായ ഗോവിന്ദ് വസന്തയാണ്. ഈ വർഷം തന്നെ റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് റിലയൻസ് എന്റർടൈൻമെന്റ് ആണ്.



