ടാക്സിവാലയ്ക്കൊപ്പം ചേർന്ന് ദുൽഖറും സൂര്യയും പ്രഭാസും;പൈറസിക്കെതിരെ കൈ കോർത്ത്‌ സിനിമ ലോകം…!!

വിജയ് ദേവരക്കൊണ്ട നായകനായി നാളെ റിലീസ് ആവാനിരിക്കുന്ന ടാക്സിവാലയാണ് ഇപ്പോഴത്തെ സംസാര വിഷയം. ഈയാഴ്ച തുടക്കത്തിൽ തന്നെ സെൻസർ കോപ്പി പുറത്തിറങ്ങിയ സാഹചര്യത്തിൽ നായകൻ കൂടിയായ വിജയ് ദേവരക്കൊണ്ട ഇട്ട ട്വീറ്റിനുള്ള പ്രതികരണങ്ങളുമായിട്ടാണ് പ്രമുഖ താരങ്ങൾ വന്നത്.
കൂടെയുണ്ടെന്നും തളരാതെ നിൽക്കണമെന്നുള്ള ആശംസകളുമായുമാണ് നടീനടന്മാർ പൈറസിക്കെതിരെ കൈ കോർത്തത്.
മലയാളികളുടെ കുഞ്ഞിക്കയും നടിപ്പിൻ നായകൻ സൂര്യയും പ്രഭാസും ആശംസ അറിയിച്ചവരിൽ പെടുന്നു..
എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും വിജയ് ട്വിറ്ററിലൂടെ തന്നെ അറിയിച്ചിട്ടുമുണ്ട്.

നായികയായി പുതുമുഖം പ്രിയങ്ക എത്തുമ്പോൾ ക്വീൻ,രണം എന്നീ മലയാള ചിത്രങ്ങൾക്ക് ശേഷം ജെയ്ക്‌സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടെയാണ് ടാക്സിവാല.

 


രാഹുൽ സംകൃത്യൻ ആദ്യമായി ഒരുക്കുന്ന ചിത്രത്തിന്റെ ട്രൈലറിന് വൻ പ്രതികരണമാണ് ഇത് വരെ ലഭിച്ചിട്ടുള്ളത്‌. എന്തായാലും സിനിമ പ്രേമികൾ തീയേറ്ററിൽ തന്നെ കാണുമെന്ന് ഉറപ്പാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments