നയൻതാര നടിമാരിലെ മമ്മൂക്കയോ?; നയൻസിനെ അവാർഡ് നിശയിൽ വാനോളം പുകഴ്ത്തി ദുൽഖർ…!!

വിജയ് അവാർഡ്സിന് ഫേവ്റിറ്റ് ഹീറോയിൻ, മികച്ച നടി എന്നീ അവാർഡുകൾ വാങ്ങുവാൻ വന്ന നയൻതാരയും നൽകാൻ വന്ന ദുൽഖറും ആയിരുന്നു അവാർഡ് നിശയിലെ പ്രേക്ഷക ഹൃദയം കവർന്നത്.

പ്രേക്ഷകരുടെ അഭിപ്രായപ്രകാരം ജനപ്രീതിയുള്ള നടിക്കുള്ള പുരസ്‌കാരം വാങ്ങാൻ എത്തിയ നയൻസിന് അവാർഡ് നൽകിയത് മലയായികളുടെ കുഞ്ഞിക്ക ആയിരുന്നു.

നാളുകൾ എത്ര കഴിഞ്ഞാലും നയൻസിന്റെ ലുക്ക് അതു പോലെ തന്നെയുണ്ടെന്നും തന്റെ പ്രിയ നടിമാരിൽ ഒരാൾ ആണ് നയൻതാര എന്നും ദുൽഖർ അവാർഡ് വേദിയിൽ പറഞ്ഞു.

ഇതാദ്യമായാണ് ദുൽഖർ വിജയ് അവാർഡ്സിൽ പങ്കെടുക്കുന്നത്. വൈകിയാണ് എത്തിയതെങ്കിലും കയ്യടികളോടെയും ഹർഷാരവങ്ങളോടെയും ആണ് തമിഴ് മക്കൾ മലയാളികളുടെ കുഞ്ഞിക്കയെ വരവേറ്റത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments