ദുൽഖർ – റോഷൻ ആൻഡ്രൂസ്‌ ചിത്രം ഇന്ന് ഷൂട്ടിംഗ്‌ ആരംഭിക്കും

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ്‌ ഒരുക്കുന്ന പുതിയ ചിത്രം ഇന്ന് കൊല്ലത്ത്‌ ചിത്രീകരണം ആരംഭിക്കും. ദുൽഖർ ആദ്യമായി മുഴുനീള പോലീസ്‌ വേഷത്തിൽ എത്തുന്ന ഈ സിനിമയുടെ രചന നിർവഹിക്കുന്നത്‌ ബോബി – സഞ്ജയ്‌ ടീം ആണ്. ഇന്ന് കൊല്ലത്ത്‌ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഫെബ്രുവരി 7 മുതൽ തിരുവനന്തപുരത്ത്‌ ആയിരിക്കും ഷൂട്ടിംഗ്‌. ദുൽഖറിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ വേഫെയറർ ഫിലിംസ്‌ ആണ് ചിത്രം നിർമ്മിക്കുന്നത്‌. ബോളിവുഡ്‌ താരം ഡിയാന പെന്റിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയാകുന്നത്‌ എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.