ദുല്‍ഖര്‍ – റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ പുത്തന്‍ ചിത്രം; Casting Call പ്രഖ്യാപിച്ചു

ചുരങ്ങിയ ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളികള്‍ ഏറ്റെടുത്ത സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്.ഇപ്പോഴിതാ യുവതാരം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പുതിയ ചിത്രത്തിനൊരുങ്ങുകയാണ് റോഷന്‍.സിനിമ നിര്‍മിക്കുന്നത് ദുല്‍ഖറാണ്.

ചിത്രത്തിന് വേണ്ടി പുതുമുഖങ്ങളെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍.കഴിവുള്ള അഭിനേതാക്കളെ സിനിമയിലേക്ക് പരിചയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവയ്ച്ചു.

ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണിത് എന്നാണ് വിവരം. സിനിമ നേരത്തെ തന്നെ റോഷന്‍ ആന്‍ഡ്രൂസ് പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം ആദ്യമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക.