വാപ്പച്ചി തന്റെ പടങ്ങളെ യാതൊരു രീതിയിലും പ്രൊമോട്ട് ചെയ്യാറില്ലെന്നും ഇനി ചെയ്യുകയുമില്ലെന്നും ദുൽഖർ..!!

വാപ്പച്ചി തന്റെ പടങ്ങളെ ഒരു രീതിയിലും പ്രൊമോട്ട് ചെയ്യാറില്ല. ഇനി അത് മാറാനും പോണില്ല. പ്രമുഖ മൂവി ട്രാക്കർ തരൺ ആദർശ് ട്വിറ്ററിൽ ഇട്ടിരുന്ന ട്വീറ്റിന് മറുപടി ആയിട്ടായിരുന്നു നടൻ ദുൽഖർ സൽമാൻ ഇത്തരത്തിൽ ഒരു പ്രതികരണം നൽകിയത്. മകന്റെ ആദ്യ ഹിന്ദി ചിത്രമായ ‘കർവാൻ’ പ്രൊമോട്ട് ചെയ്യുന്നതിനായി പിതാവ് മമ്മൂട്ടി ഇറങ്ങുന്നു എന്നായിരുന്നു തരൺ ആദർഷിന്റെ ട്വീറ്റ്. എന്നാൽ തന്റെ പിതാവ് തന്റെ പടങ്ങളെ ഇതു വരെ പ്രൊമോട്ട് ചെയ്തിട്ടില്ലെന്നും ഇനി ചെയ്യുകയുമില്ലെന്നും ദുൽഖർ മറുപടി നൽകി.

ഇത്തരത്തിൽ ഒരു തിരുത്ത് നൽകിയതിന് തരൺ ആദർശ് നന്ദി പറയുകയും ചെയ്തു.

ഇർഫാൻ ഖാൻ, മിഥില പത്കർ തുടങ്ങിയവരും ദുല്ഖറിനൊപ്പം ചിത്രത്തിലുണ്ട്. വരുന്ന മാസം റിലീസിനൊരുങ്ങുകയാണ് ‘കർവാൻ’

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments