കുറുപ്പിൽ തന്റെ ഗെറ്റപ്പുകളിൽ താൻ തന്നെ കൺഫ്യൂസ്ഡ് ആണെന്ന് ദുൽഖർ; ഷൂട്ടിംഗ് ഈ മാസം പൂർത്തിയാകും

ആരാധകരും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ്‌. പിടികിട്ടാപുള്ളി സുകുമാര കുറുപ്പ്‌ ആയി ദുൽഖർ എത്തുമ്പോൾ പ്രതീക്ഷകളും ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ ലുക്കിനെ പറ്റി ദുൽഖർ തന്നെ സംസാരിക്കുകയാണ്. കുറുപ്പ് സിനിമയിലെ തന്റെ ലുക്കുകളെ കുറിച്ച്‌ താൻ കൺഫ്യൂസ്ഡ് ആണെന്ന് ദുൽഖർ പറയുന്നു. ഈ മാസം ഷൂട്ടിംഗ്‌ പൂർത്തിയാകുന്ന ചിത്രം സമ്മർ റിലീസ്‌ ആയിട്ട്‌ തിയേറ്ററുകളിൽ എത്തുമെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ സക്‌സസ് പ്രസ് മീറ്റിലാണ് ദുൽഖർ കുറുപ്പിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments