ലെഫ്‌റ്റണന്റ്‌ റാമിന്റെ കഥയുമായി ദുൽഖർ; പിറന്നാൾ ദിനത്തിൽ പുതിയ തെലുഗു ചിത്രം പ്രഖ്യാപിച്ചു

ഹനു രാഘവപുടി സംവിധാനം ചെയ്ത്‌ ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന തെലുഗു ചിത്രം പ്രഖ്യാപിച്ചു. ദുൽഖറിന്റെ പിറന്നാൾ ദിനമായ ഇന്ന് നിർമ്മാതാക്കളായ സ്വപ്ന സിനിമാസ്‌ ആണ് ചിത്രം പ്രഖ്യാപിച്ചത്‌. ‘മഹാനടി’ എന്ന സിനിമക്ക്‌ ശേഷം വൈജയന്തി മൂവീസ്‌ ചേർന്ന് നിർമ്മിക്കുന്ന സിനിമ കൂടിയാണിത്‌. വിശാൽ ചന്ദ്രശേഖർ ആണ് ചിത്രത്തിന്റെ സംഗീതം.