RJ മാത്തുകുട്ടി സംവിധായകനാകുന്നു; നായകനായി ദുൽഖർ സൽമാൻ !!

റേഡിയോ ജോക്കി, ഇന്റർവ്യൂവർ തുടങ്ങി വിവിധ ലേബലുകളിൽ നമുക്ക് സുപരിചിതനായ ആർജെ മാത്തുക്കുട്ടി സംവിധായകനാകുന്നു. ദുൽഖർ സൽമാൻ നായകനാവുന്ന ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കുന്നതും മാത്തുക്കുട്ടി ആണ്. ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ഈ ചിത്രത്തിൽ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും പ്രധാന ഭാഗമാവുന്നുണ്ട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് അറിയാൻ സാധിച്ചത്‌.

ഒരു കോളേജ്‌ പ്രണയകഥയായി ഒരുക്കുന്ന ചിത്രം ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കും. ദുൽഖർ തന്നെ ആയിരിക്കും ചിത്രം നിർമ്മിക്കുക. ദുൽഖർ നിർമ്മിക്കുന്ന ആദ്യ ചിത്രവും ഇത്‌ തന്നെ ആയിരിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments