2015 ൽ പുറത്തിറങ്ങി കേരളത ജനത മാത്രമല്ല ഇന്ത്യ ഒട്ടുക്കും നെഞ്ചിലേറ്റിയ ചിത്രമാണ് പ്രേമം. നിവിൻ – അൽഫോൻസ് ടീമിൽ നിന്ന് പിറന്ന ചിത്രം ഈ മേയ് 29ന് 5 വർഷം പൂർത്തിയാകുകയാണ്. ഇപ്പോളിതാ ചിത്രത്തിന്റെ സംവിധായകൻ ആയ അൽഫോൻസ് പുത്രൻ തന്നെ വളരെ രസകരമായ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ദുൽഖർ സൽമാൻ ആയിരുന്നു യഥാർത്ഥത്തിൽ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നുത്. താനും നിർമ്മാതാവ് അൻവർ റഷീദും ദുൽഖറിനെ കാസ്റ്റ് ചെയ്യാൻ ആയിരുന്നു തീരുമാനിച്ചതെന്നും എന്നാൽ പിന്നീട് നിവിനുമായുള്ള എന്റെ അടുപ്പം വെച്ച് നിവിൻ നായകനാകുകയുമായിരുന്നെന്നാണ് അൽഫോൻസ് പറയുന്നത്. ഫിലിം കമ്പാനിയന് കൊടുത്ത ഏറ്റവും പുതിയ അഭിമുഖത്തിലാണ് അൽഫോൻസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
Subscribe
Login
0 Comments
Oldest



