പോലീസ്‌ വേഷത്തിൽ ദുൽഖർ എത്തുന്ന റോഷൻ ആൻഡ്രൂസ്‌ ചിത്രം; നിർമ്മിക്കുന്നതും ദുൽഖർ തന്നെ

ദുൽഖർ ആദ്യമായി മുഴുനീള പോലീസ്‌ വേഷത്തിലെത്തുന്ന റോഷൻ ആൻഡ്രൂസ്‌ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. റോഷൻ തന്റെ ഫേസ്ബുക്കിലൂടെ ഇങ്ങനെയൊരു സിനിമ പ്രഖ്യാപിച്ച നാൾ മുതൽ ഏറെ പ്രതീക്ഷയിൽ ആണ് ആരാധകർ കാത്തിരിക്കുന്നത്‌. ഹിറ്റ്‌ ജോടികളായ ബോബ്ബി – സഞ്ജയ്‌ ടീം ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്‌. ഇപ്പോൾ ദുൽഖർ തന്നെ അടുത്തിടെ നൽകിയ അഭിമുഖത്തിൽ ആണ് സിനിമയെ കുറിച്ച്‌ പറഞ്ഞിരിക്കുന്നത്‌.

തന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ വേഫെയറർ ഫിലിംസ്‌ ആണ് ചിത്രം നിർമ്മിക്കുക എന്നാണ് ദുൽഖർ വ്യകതമാക്കിയിരിക്കുന്നത്‌. ചിത്രം തുടങ്ങാൻ താനും വളരെയധികം ആവേശത്തോടെയാണ് കാത്തിരിക്കുന്നത്‌ എന്നും ദുൽഖർ പറയുകയുണ്ടായി. ദുൽഖറിന്റെ അടുത്ത റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം കുറുപ്പ്‌ ആണ്. കോവിഡ്‌ പ്രതിസന്ധികൾക്ക്‌ ശേഷം തിയേറ്റർ റിലീസ്‌ ആയിട്ടാകും ചിത്രം എത്തുക. ഇതിന് ശേഷം തമിഴിൽ ബ്രിന്ദ മാസ്റ്റർ ഒരുക്കുന്ന ‘ഹേയ്‌ സിനാമിക’ എന്ന സിനിമ പൂർത്തീകരിച്ചതിന് ശേഷമാകും റോഷൻ സിനിമയിൽ ദുൽഖർ അഭിനയിച്ചു തുടങ്ങുക.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...