വാപ്പച്ചിക്ക് ദുൽഖറിന്റെ പിറന്നാൾ ഉമ്മ; ചിത്രം ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്ന് പിറന്നാൾ ദിനമാണ്. ആരാധകരും സിനിമാലോകവും ചേർന്ന് ആശംസകളുടെ പെരുമഴയാണ് താരരാജാവിന്. അക്കൂട്ടത്തിൽ ദുൽഖറിന്റെ പിറന്നാളാശംസയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വാപ്പച്ചിക്ക് പിറന്നാൾ ഉമ്മയാണ് ദുൽഖർ സമ്മാനിച്ചത്. ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

മമ്മൂട്ടിക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ഫോട്ടോയാണ് ദുല്‍ഖര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ” എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകള്‍. എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യന്‍. എന്തിനും ഏതിനും എനിക്ക് സമീപിക്കാവുന്നവന്‍. എപ്പോഴും എന്നെ കേട്ട് എന്നെ ശാന്തമാക്കുന്നവന്‍. നിങ്ങളാണ് എന്റെ സമാധാനവും സെന്നും. നിങ്ങളുടെ അതുല്യമായ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച്‌ ജീവിക്കുവാന്‍ ഞാന്‍ എല്ലാ ദിവസവും ശ്രമിക്കുകയാണ്. അങ്ങയോടൊപ്പം ചെലവഴിക്കാനാവുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും. അങ്ങയെ മറിയത്തിനൊപ്പം കാണുന്നത് തന്നെ എനിക്കെന്ത് സന്തോഷമാണ്. സന്തോഷ ജന്മദിനം. നിങ്ങള്‍ ചെറുപ്പമാവുന്തോറും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ, ഞങ്ങള്‍ അങ്ങയെ അനന്തമായി സ്‌നേഹിക്കുന്നു” എന്ന കുറുപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഏതായാലും ഇതിനോടകം വാപ്പച്ചിയും മോനും വൈറലായിക്കഴിഞ്ഞു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...