ചുരുളൻ മുടിയിൽ ദുൽഖറിന്റെ ന്യൂ ലുക്ക്; കിടിലൻ കമന്റടിച്ച് നസ്രിയയും യുവതാരങ്ങളും

ലോക്ക് ഡൗൺകാലത്തെ വീട്ടിലരിപ്പോടെ താരങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. വീട്ടിലിരുപ്പോടെ രുപത്തിലും ഭാവത്തിലും വന്ന മാറ്റങ്ങൾ ചിത്രങ്ങളായി പങ്കുവയ്ക്കാനും അവർ മറക്കാറില്ല. ചിലർ ഫിറ്റ്നസിലാണെങ്കിൽ മറ്റുചിലർ ഹെയർ സ്റ്റെലിലാണ് പരീക്ഷണം.

സൂപ്പർതാരങ്ങളും ഇക്കാര്യത്തിൽ പിറകില്ല. അടുത്തിടെ കിടിലൽ ലുക്കുമായി മമ്മൂട്ടി ആരാധകരെ ഫ്ലാറ്റാക്കിയിരുന്നു. ഇപ്പോഴിതാ മകനും യുവതാരവുമായ ദുൽഖറാണ് പുതിയ ലുക്കിലെത്തിയിരിക്കുന്നത്. ചുരുളന്‍ മുടിയുമായി നില്‍ക്കുന്ന ദുൽഖറിന്റെ ചിത്രങ്ങള്‍ സിനിമാ താരങ്ങളും ആരാധകരും ഒരു പോലെ ഏറ്റെടുത്തു കഴിഞ്ഞു.

എന്നാൽ ദിൽഖറിന്റെ ചിത്രത്തിന് നസ്രിയ കൊടുത്ത കമന്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മുമ്മുവിന്റെ അത്ര ഭംഗിയില്ല ദുല്‍ഖറിന്റെ ചുരുളന്‍ മുടി എന്നാണ് നസ്രിയയുടെ കമന്റ്. ദുൽഖറും ഇത് സമ്മതിക്കുന്നു. ദുല്‍ഖറിന്റെ മകള്‍ മറിയം അമീറയെ കുറിച്ചാണ് നസ്രിയ പറയുന്നത്.

മറിയം കെട്ടിത്തരുന്ന ഒരു പോണിടെയ്ല്‍ കാണാനാണ് മോഹമെന്ന് നടന്‍ വിക്രം പ്രഭുവിന്റെ കമന്റ്. അടിപൊളി എന്നാണ് സൗബിന്‍ കുറിച്ചിരിക്കുന്നത്. വിജയ് യേശുദാസ്, അനുപമ പരമേശ്വരന്‍, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിനു കീഴിൽ കമന്റുകളുമായി എത്തിയിട്ടുണ്ട്.