ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ ടൈറ്റിൽ പോസ്റ്റർ എത്തി; നിർമ്മാണം ദുൽഖർ സൽമാന്റെ വേഫെയര്‍ ഫിലിംസ്

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’ എന്നാണ് സിനിമയുടെ പേര്. കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസ് തന്നെ ആയിരിക്കും ഈ സിനിമ വിതരണത്തിന് എത്തിക്കുക.

ജോണി ആന്റണി, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരും സിനിമയിൽ എത്തുന്നു.

ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഹരിനാരായണൻ ഗാനങ്ങൾ എഴുതി. ക്യാമറ എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, പ്രൊജക്‌ട് ഡിസൈന്‍ ജയ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, ആര്‍ട് അഖില്‍ രാജ് ചിറായില്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, പി.ആര്‍.ഒ വാഴൂര്‍ ജോസ്, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ് തുടങ്ങിയ ടീമാണ് സിനിമയുടെ ഭാഗം ആകുക.