ഗംഭീര കളക്ഷനുമായി യമണ്ടൻ പ്രേമകഥ; ചിത്രം നേടിയത്‌ 3.72 കോടി രൂപ !!

നീണ്ട ഒന്നര വർഷത്തെ ഇടവേളക്ക്‌ ശേഷം ദുൽഖർ മലയാളത്തിൽ അഭിനയിച്ച്‌ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു യമണ്ടൻ പ്രേമകഥക്ക്‌ 2 ദിവസം കൊണ്ട്‌ ഗംഭീര കളക്ഷൻ. റിലീസ് ചെയ്ത് രണ്ടു ദിവസം പിന്നിടുമ്പോൾ ചിത്രം നേടിയത് 3.72 കോടി രൂപയാണ്. ആദ്യ ഷോ മുതൽ തന്നെ മികച്ച അഭിപ്രായവും, വലിയ തിരക്കുമായിരുന്നു ചിത്രത്തിന് അനുഭവപ്പെട്ടത്. ചെറിയ ഇടവേളക്ക് ശേഷം പുറത്തെത്തിയ ദുൽഖർ സൽമാൻ ചിത്രം എന്ന നിലയിൽ ആരാധകരും കുടുംബപ്രേക്ഷരും തീയേറ്ററിലേക്ക് കൂട്ടമായി എത്തിയത് സിനിമയുടെ ബോക്സ്‌ ഓഫീസ് വിജയത്തിന് സഹായമായി.

തിരുവനന്തപുരത്തുനിന്നും 9.11 ലക്ഷമാണ് ആദ്യ ദിനത്തില്‍ സിനിമയ്ക്ക് ലഭിച്ചത്. 23 ഷോയില്‍ നിന്നായാണ് ഈ നേട്ടം ചിത്രം സ്വന്തമാക്കിയത്. 83.18 ശതമാനാണ് സിനിമയുടെ ഒക്യുപെന്‍സി. അതുപോലെ തന്നെ കാര്‍ണിവല്‍ സിനിമാസില്‍ നിന്നും മികച്ച സ്വീകരണമാണ് ആദ്യദിനത്തില്‍ ചിത്രത്തിന് ലഭിച്ചത്. 19.94 ലക്ഷമാണ് ചിത്രത്തിന് ഇവിടെ നിന്നും ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. 80 ശതമാനമായിരുന്നു ഒക്യുപെന്‍സി. 76 ഷോയില്‍ നിന്നുമായാണ് ഈ നേട്ടം സിനിമ സ്വന്തമാക്കിയത്. കൊച്ചി മൾട്ടിയിലും ഒപ്പം കേരളത്തിന് പുറത്തും ജിസിസിയിലും സിനിമക്ക് മികച്ച കലക്ഷനും അഭിപ്രായങ്ങളും ആണ് ലഭിക്കുന്നത്. ഒപ്പം തന്നെ വരും ദിവസങ്ങളിലെ ബുക്കിങ്ങിലും നല്ല തിരക്കാണ് കാണാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ വരുംദിനങ്ങളില്‍ കലക്ഷന്‍ ഇരട്ടിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments