നീണ്ട ഒന്നര വർഷത്തെ ഇടവേളക്ക്‌ ശേഷം ആരാധകരുടെ കുഞ്ഞിക്ക വരുന്നു; ഒരു യമണ്ടൻ പ്രേമകഥയുടെ ആദ്യ പോസ്റ്റർ മാർച്ച്‌ 1ന് !!

ഏകദേശം ഒന്നര വർഷത്തിന് ശേഷം ദുൽഖറിന്റെ ഒരു മലയാള സിനിമ വരുന്നു. കൃത്യമായി പറഞ്ഞാൽ 2017 ഒക്ടോബർ 5ന് ശേഷം, അന്നായിരുന്നു ദുൽഖർ നായകനായ സോളോ എന്ന മലയാള സിനിമ റിലീസ്‌ ചെയ്തത്‌. അതിന് ശേഷം തെലുഗു, തമിഴ്‌, ഹിന്ദി സിനിമകൾ ചെയ്തെങ്കിലും മലയാളത്തിലേക്കുള്ള ദുൽഖറിന്റെ വരവ്‌ വൈകി. ഇപ്പോഴിതാ ആരാധകരും പ്രേക്ഷകരും ഒരുപോലെ ചോദിച്ച ആ ചോദ്യത്തിന് തൽകാലിക ഉത്തരം ലഭിച്ചു എന്ന് പറയാം. ദുൽഖർ നായകനാകുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ എന്ന സിനിമയുടെ ആദ്യ പോസ്റ്റർ മാർച്ച്‌ 1 ന് വൈകിട്ട്‌ 6 മണിക്ക്‌ പുറത്തിറക്കും. ദുൽഖർ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്‌.

നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്‌ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക്‌ റോഷൻ എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥ ഒരുക്കിയ ബിബിൻ ജോർജ്‌, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ്. സംയുക്ത മേനോനും നിഖില വിമലും നായികമാരാകുന്ന ചിത്രത്തിൽ സൗബിനും സലീം കുമാറും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments