4 ഭാഷകളിൽ ഒരേ സമയം യമണ്ടൻ പ്രേമകഥ ഒരുങ്ങുന്നു..!!

പ്രേക്ഷക ശ്രദ്ധ നേടി ദുൽഖർ ചിത്രം ഒരു യമണ്ടൻ പ്രേമകഥ തിയേറ്ററുകളിൽ വൻ വിജയം ആകുമ്പോൾ മറ്റു ഭാഷകളിലേക്കുകൂടി ചിത്രം റീമേക്കിന് ഒരുങ്ങുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നി ഭാഷകളിൽ ആണ് ചിത്രം മൊഴിമാറ്റത്തിന് ഒരുങ്ങുന്നത്. തമിഴിൽ ശിവകാർത്തികേയൻ, തെലുങ്കിൽ വിജയ് ദേവരകൊണ്ട, കന്നടയിൽ യാഷ്, ഹിന്ദിയിൽ വരുൺ ധവാൻ എന്നിവർ ആയിരിക്കും അഭിനയിക്കുക.

മലയാളത്തിൽ വൻ വിജയം നേടിയ ചിത്രം മറ്റു ഭാഷകളിൽ റീമേക്ക് ചെയ്യുമ്പോൾ ചിത്രം മലയാളത്തിലെ വിജയം മറ്റു ഭാഷകളിൽ ആവർത്തിക്കും എന്ന് തന്നെ ആണ് വിശ്വാസം. കേരളത്തിൽ ചിത്രത്തിന് ലഭിച്ച മികച്ച വിജയത്തെ തുടർന്നാണ് മറ്റു ഇൻഡസ്ട്രികളിൽ നിന്നും സിനിമയുടെ അവകാശം തേടി അണിയറപ്രവർത്തകർ എത്തിയത്. നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്‌ കൂട്ടുകെട്ടായാ ബിബിൻ ജോർജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും ആണ്. ചെറിയ ഇടവേളക്ക് ശേഷം ദുൽഖറിന് മികച്ച തിരിച്ചു വരവ് കൂടി ആണ് യമണ്ടൻ പ്രേമ കഥ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments